തിരുവനന്തപുരം: ആവശ്യത്തിലധികമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കെഎസ്ആര്‍ടിസി. ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്കി.
നിലവിലുളള എല്ലാ സൗജന്യ പാസുകളും കണ്‍സെഷനും നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ധനസഹായം വേണ്ടെന്നും ടോമിന് തച്ചങ്കരിയുടെ കത്തില്‍ പറയുന്നു.
Discussion about this post