കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കു വാഹനങ്ങളിലും മറ്റും ആളുകള്‍ അതിര്‍ത്തി കടക്കുന്നതിനാലാണ് നടപടി.
ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍. സംസ്ഥാനത്തിന് പുറത്ത് നിന്ന് മെയ് 27 നാണ് ഇയാള്‍ എത്തിയത്. നിലവില്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.
കുവൈറ്റില്‍ നിന്നും തിരികെയെത്തിയ അഞ്ചല്‍ സ്വദേശിയായ 48കാരിയാണ് രണ്ടാമത്തെയാള്‍. ഇവര്‍ എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ 22 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.
Discussion about this post