തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് പാസ്സില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചും തിരിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
റെഡ്സോണില്‍ നിന്നും തിരിച്ചെത്തിയ ഏതാനും പേര് അക്കാര്യം മറച്ചുവച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കലക്ടറുടെ മുന്നറിയിപ്പ്. യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാതെ പാസ്സ് സംഘടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ചെക്ക്പോസ്റ്റുകളില്‍ എത്തിയ ശേഷം മാത്രം ജില്ലാ കണ്ട്രോള് റൂമുമായി ബന്ധപ്പെടുകയും മാനുഷിക പരിഗണന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാരെയും തിരിച്ചുവരാന്‍ അനുവദിക്കില്ല. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post