തിരുവനന്തപുരം: തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് തടവുകാരും. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലുകളില്‍ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ കണ്ണൂര്‍ സബ്ജയിലിലും തടവ് പുള്ളിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം രോഗം വര്‍ധിക്കുന്നു എന്ന് കരുതി വല്ലാതെ ആശങ്കയുണ്ടാകേണ്ട കാര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ ഇളവ് വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post