കൊച്ചി: ഭൂതത്താന്‍കെട്ട് ബാരേജിന്റെ 3 ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമമായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ ഒഴുക്കുകൂടാന്‍ സാധ്യതയുണ്ടെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
150 സെമീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴ ശക്തപ്രാപിച്ചാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജലനിരപ്പ് ക്രമമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് വെള്ളം തുറന്നുവിട്ടത്. പെരിയാറില്‍ ഒഴുക്ക് കൂടുമെന്നതിനാല്‍ പുഴയില്‍ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇന്നും നാളെയും കേരളത്തില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിലും നാളെ പത്ത് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ തിരിച്ചുവരണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Discussion about this post