തിരുവനന്തപുരം; കേരളത്തിലുള്ളവരുടെ മുന്നില്‍ കാണുന്ന സ്ഥിതിയല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്നുള്ളതെന്നും കേരളത്തിലുള്ളവര്‍ ഇപ്പോഴും കൊറോണയുടെ യാഥാര്‍ത്ഥ ഭീതിയെന്താണെന്ന് അറിഞ്ഞിട്ടില്ല എന്നതാണ് സത്യമെന്നും കുവൈറ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജഗദീഷ് ചന്ദ്രന്‍ പറയുന്നു. ക്വാറന്റീന്‍ ചിലവിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കാര്യം പറയുന്നതെന്നും ജഗദീഷ് ചന്ദ്രന്‍ വ്യക്തമാക്കി.
ആദ്യ കേസ് റിപ്പോര്‍ട് ചെയ്തിട്ടു നാല് മാസം കഴിയുമ്പോള്‍ മരണ സംഖ്യ 5ല്‍ പിടിച്ച് നിര്‍ത്താന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊരസാധ്യമായ കാര്യമാണ്. ഓരോ കോവിഡ് മരണവും ഇപ്പഴും മാധ്യമങ്ങള്‍ക്ക് ബ്രേക്കിംഗ് ന്യൂസ് കൊടുക്കാന്‍ പറ്റുന്നത് കേരളത്തില്‍ മാത്രമാണെന്നും മൂന്നരക്കോടി ജനങ്ങളുള്ള ഒരു സ്റ്റേറ്റില്‍ നാല് മാസം കഴിയുമ്പോഴും ടോട്ടല്‍ കേസുകളുടെ എണ്ണം ആയിരത്തിലും ആക്റ്റീവ് കേസുകള്‍ അഞ്ഞൂറില്‍ താഴെയുമായി നിര്‍ത്താന്‍ പറ്റുക എന്നത് ലോകത്തിന്ന് മറ്റാര്‍ക്കും സാധ്യമാവാത്തൊരു കാര്യമാണെന്നും ജഗദീഷ് ചന്ദ്രന്‍ പറയുന്നു.
സാമൂഹ്യ വ്യാപനമെന്ന് കേട്ടിട്ടല്ലേ ഉള്ളൂ, അതിന്റെ ഭീകരത താങ്ങാന്‍ പറ്റാവുന്നതിനപ്പുറമാണ്. അഞ്ചാം മാസത്തിലേക്ക് കടക്കുമ്പഴും വളരെ ഇഫക്റ്റീവായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് പറ്റുന്നുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പഴും പിപിഇക്ക് ഒരു കുറവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ലോകത്ത് മറ്റൊരിടത്തും ഈ സ്ഥിതിയില്ലെന്നും കൊറോണക്കാലത്ത് ഇന്നുവരെ ഒരാളും പട്ടിണി കിടന്നിട്ടില്ല എന്നത് കേരളത്തില്‍ മാത്രം സാധ്യമായൊരു കാര്യമാണെന്നും ജഗദീഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ അനുഭാവികള്‍ ഉയര്‍ത്തിക്കാണിക്കുന്ന കേരള സര്‍ക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സര്‍ക്കാരിന്റെ റേഞ്ച്, അതിനും എത്രയോ മുകളിലാണ്. വാഴ്ത്തിപ്പാടേണ്ട ഒന്നാണ്. പ്രവാസികളോട് ചോദിക്കൂ, വെളിനാട്ടില്‍ പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ചോദിക്കു, അവര്‍ പറഞ്ഞു തരും കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ എന്താണെന്ന്, അനുഭവിക്കുന്ന ഭയം, ദുരിതം, ട്രോമാ എത്രത്തോളമുണ്ട് എന്നും ജഗദീഷ് ചന്ദ്രന്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
” ആംബുലന്‍സ് വരാന്‍ 10 മിനിറ്റ് വൈകിയെന്നും പറഞ്ഞു അയ്യപ്പദാസ് വാര്‍ത്ത കൊടുത്ത ദിവസം പറയണമെന്ന് കരുതിയൊരു കാര്യമാണ്. ഇപ്പൊ ക്വാറന്റീന്‍ ചിലവിനെപ്പറ്റിയുള്ള ചര്‍ച്ച വന്നതോണ്ട് പറയുന്നു. BBCയില്‍ ശൈലജ ടീച്ചറുടെ ഇന്റര്‍വ്യൂ വരുന്നതിനു കുറച്ചു ദിവസം മുന്നേ ഞങ്ങടെ സര്‍ക്കിളില്‍ നടന്നൊരു സംസാരമുണ്ട്. എന്താണ് ഇന്റര്‍നാഷണല്‍ മീഡിയ ഇനിയും നമ്മുടെ സ്റ്റേറ്റിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനു അര്‍ഹിക്കുന്ന വാര്‍ത്താ പ്രാധാന്യം കൊടുക്കാത്തത് എന്ന്.
അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഞാനൊരു നേഴ്‌സാണ്. കേരളത്തിലുള്ളവരുടെ മുന്നില്‍ കാണുന്ന സ്ഥിതിയല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്നുള്ളത്. കേരളത്തിലുള്ളവര്‍ ഇപ്പഴും കൊറോണയുടെ യാഥാര്‍ത്ഥ ഭീതിയെന്താണെന്ന് അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇവിടെ ഞങ്ങടെ സര്‍ക്കിളില്‍ ആയാലും മറ്റു യൂറോപീന്‍ രാജ്യങ്ങളിലുള്ള എന്റെ ഫ്രണ്ട്സായാലും ഞങ്ങളുടെ ഇടയില്‍ നടക്കുന്ന ഒരു ടോക്കുണ്ട്, ഞാനിടയ്ക്ക് വണ്ടറടിക്കുന്നൊരു കാര്യം.
ഇതെങ്ങെനെ സാധിച്ചു എന്ന്. എന്ത് മഹേന്ദ്രജാലമാണ് കേരളത്തില്‍ ഗവണ്മെന്റ് ചെയ്യുന്നതെന്ന്. ആദ്യ കേസ് റിപ്പോര്‍ട് ചെയ്തിട്ടു നാല് മാസം കഴിയുമ്പോള്‍ മരണ സംഖ്യ 5ല്‍ പിടിച്ച് നിര്‍ത്താന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതൊരസാധ്യമായ കാര്യമാണ്. ഓരോ കോവിഡ് മരണവും ഇപ്പഴും മാധ്യമങ്ങള്‍ക്ക് ബ്രേക്കിംഗ് ന്യൂസ് കൊടുക്കാന്‍ പറ്റുന്നത് കേരളത്തില്‍ മാത്രമാണ്. മൂന്നരക്കോടി ജനങ്ങളുള്ള ഒരു സ്റ്റേറ്റില്‍ നാല് മാസം കഴിയുമ്പോഴും ടോട്ടല്‍ കേസുകളുടെ എണ്ണം ആയിരത്തിലും ആക്റ്റീവ് കേസുകള്‍ അഞ്ഞൂറില്‍ താഴെയുമായി നിര്‍ത്താന്‍ പറ്റുക എന്നത് ലോകത്തിന്ന് മറ്റാര്‍ക്കും സാധ്യ്മാവാത്തൊരു കാര്യമാണ്.
പ്രവാസികളുടെ തിരിച്ചു വരവോടു കൂടി ഉയര്‍ന്ന കഴിഞ്ഞ ആഴ്ചകളിലെ കേസുകള്‍ കൂടി ഉള്‍പെടുമ്പോഴുള്ള കാര്യമാണെന്ന് ഓര്‍ക്കണം. ഇപ്പഴും ഓരോ രോഗിക്കും ടോപ് ക്ളാസ് ഇന്റിവിജ്വല്‍ ചികിത്സയും ശ്രദ്ധയും കിട്ടുന്നില്ലേ.. മറ്റു പലയിടത്തും അങ്ങനല്ല കാര്യങ്ങള്‍. രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരുന്ന സമയത്തു മാത്രമാണ് ആളുകളെ ആശുപത്രീലോട്ടെടുക്കുന്നത്. അവഗണനയല്ല, അത്രയേ പറ്റുന്നുള്ളൂ പലയിടത്തും, ബെഡ്ഡില്ല, സ്റ്റാഫ്‌സ് തികയുന്നില്ല, ആ അളവിലാണ് രോഗ വ്യാപനം.
സാമൂഹ്യ വ്യാപനമ്ന്ന് കേട്ടിട്ടല്ലേ ഉള്ളൂ, അതിന്റെ ഭീകരത താങ്ങാന്‍ പറ്റാവുന്നതിനപ്പുറമാണ്. അഞ്ചാം മാസത്തിലേക്ക് കടക്കുമ്പഴും വളരെ ഇഫക്റ്റീവായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് പറ്റുന്നുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പഴും PPEക്ക് ഒരു കുറവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ലോകത്ത് മറ്റൊരിടത്തും ഈ സ്ഥിതിയില്ല. കൊറോണക്കാലത് ഇന്നുവരെ ഒരാളും പട്ടിണി കിടന്നിട്ടില്ല എന്നത് കേരളത്തില്‍ മാത്രം സാധ്യമായൊരു കാര്യമാണ്.
അതാണ് പറഞ്ഞത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമായൊരു കാര്യമാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്.. അത്ഭുദമാണ്. ലോകത്തെ എറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നില്‍ നിന്നുകൊണ്ട്, അഞ്ച് ദുരന്തങ്ങള്‍ക്ക് ശേഷം തകര്‍ന്ന് തരിപ്പണമായൊരു സാമ്പത്തിക സ്ഥിതി വെച്ചോണ്ടാണ് ഒരു സ്റ്റേറ്റ് ഗവണ്മെന്റ് ഒരു പരാതിക്കും ഇട വരുത്താതെ, ഇത്രയും ചെയ്യുന്നതെന്ന് ഓര്‍ക്കണം.
സര്‍ക്കാര്‍ അനുഭാവികള്‍ ഉയര്‍ത്തിക്കാണിക്കുന്ന കേരള സര്‍ക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സര്‍ക്കാരിന്റെ റേഞ്ച്, അതിനും എത്രയോ മുകളിലാണ്. വാഴ്ത്തിപ്പാടേണ്ട ഒന്നാണ്. പ്രവാസികളോട് ചോദിക്കൂ, വെളിനാട്ടില്‍ പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ചോദിക്കു, അവര്‍ പറഞ്ഞു തരും കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ എന്താണെന്ന്, അനുഭവിക്കുന്ന ഭയം, ദുരിതം, ട്രോമാ എത്രത്തോളമുണ്ടെന്ന്.
രോഗം വന്നാല്‍, പറഞ്ഞു കേട്ടിട്ടുള്ള മരുന്നും കഴിച്ച് പരിചയത്തിലുള്ള ആരൊഗ്യ പ്രവര്‍ത്തകര്‍ ആരെങ്കിലുണ്ടെങ്കില്‍ അവരെയും ഫോണില്‍ വിളിച്ച് സ്വയം ചികില്‍സിച്ച് വീട്ടിലിരിക്കുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.. ലോകത്ത് പലയിടത്തും ഇന്ന് അതാണ് അവസ്ഥ.. രോഗം വന്നാല്‍ നോക്കാന്‍ ആളില്ലാതെ, മെഡിക്കല്‍ എയ്ഡ് കിട്ടാതെ, മരണ ഭയത്താല്‍ പേടിച്ച് വട്ടിളകുന്ന കാര്യം ചിന്തിക്കാന്‍ പറ്റുന്നുണ്ടോ, കണ്മുമ്പിലെ കാഴ്ചകളാണ്.
ചികിത്സ കിട്ടാതെ മരണഭയത്തില്‍ തുണിയില്ലാണ്ട് മുറിയില്‍ കൂടി ഓടുന്ന ആളുകളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുണ്ടോ, എനിക്ക് പറ്റും. ലോക്ഡൗണ്‍ കാരണം, സ്ഥിരം ഉപയോഗിക്കുന്ന അവശ്യ മരുന്ന് കിട്ടാതെ ശ്വാസം മുട്ടി മരിച്ച് കിടക്കുന്ന ആളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുണ്ടോ.. സ്വന്തം കയ്യീന്ന് കാശിട്ട് PPE വാങ്ങി പണിയെടുക്കുന്ന ആരോഗ്യ പ്രവത്തകരെ എനിക്ക് അറിയാം.
ഇനിയുമുണ്ട് ഏറെ പറയാന്‍.. പരിമിതികളുള്ളതുകൊണ്ട് ചരുക്കിയതാണ് . ഞാനിപ്പഴും കണ്ടിട്ടില്ല കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നൊരു പിഴവ്. എന്തെങ്കിലും ചെറിയൊരു പിഴവ് പോലും ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര സുന്ദരമാവില്ലായിരുന്നു കേരളത്തില്‍. കടുകുമണി കാര്യങ്ങളെടുത്ത് സര്‍ക്കാരിനെ കുറ്റം പറയുന്നവരോടാണ്, ഇന്നത്തെ അവസ്ഥയില്‍, ഒരു മനുഷ്യന്‍ കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറിയാണ്”.
Discussion about this post