കൊച്ചി: കൊറോണ ബാധിച്ച് എറണാകുളത്ത് ചികിത്സയിലുള്ള തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം. വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് 80 വയസുകാരി മുംബൈയില്‍ നിന്നും എറണാകുളത്ത് എത്തിയത്. ട്രെയിനിലായിരുന്നു യാത്ര ചെയ്തത്. തൃശ്ശൂര്‍ സ്വദേശിനിയായ ഇവരെ സ്ക്രീനിംഗ് ടെസ്റ്റില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.
ഇന്നലെ നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരെയും അടുത്ത് ഇടപഴകിയവരെയും ക്വാറന്റൈന് ചെയ്തു. വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി.
ഇവരുടെ വൃക്കകളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post