കൊച്ചി: വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിച്ചതായി ബെവ് ക്യു ആപ്പിന്റെ നിര്‍മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ്. ഒടിപി സേവനത്തിനായി 2 കമ്പനികളെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ബുക്കിങ് ഉടന്‍ പുനരാരംഭിക്കുമെന്നും ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചു.
ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പില്‍ ഒടിപി സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു ബുക്കിങ് നിര്‍ത്തിവെച്ചിരുന്നു. ആളുകള്‍ കൂട്ടത്തോടെ ആപ്പിലൂടെ ബുക്ക് ചെയ്തതിനെതിനെത്തുര്‍ന്നാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.
ഒടിപി നമ്പര്‍ മെസേജിലൂടെ നല്‍കാന്‍ ഒരു കമ്പനി മാത്രം ആണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് കമ്പനികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. ഐഡിയ, ടാറ്റ, വീഡിയോകോണ്‍ എന്നി കമ്പനികളാണ് ഇനി സേവനം നല്‍കുക. ഇതോടെ എസ്എംഎസ് വഴി സുഗമമായി ഉപഭോക്താക്കള്‍ക്ക് ഒടിപി നമ്പര്‍ ലഭിക്കും.
നിലവില്‍ ആപ് വഴി മാത്രം ആണ് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നത്. ഒടിപി സേവനം സാധാരണ രീതിയില്‍ വഴിയായ സ്ഥിതിക്ക് എസ്എംഎസ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാകും. ആദ്യദിനം 15 ലക്ഷം പേരാണ് ബെവ് ക്യു അപ്പിനായി രജിസ്റ്റര്‍ ചെയ്തത്. 9 ലക്ഷം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
Discussion about this post