തിരുവനന്തപുരം: മൊബൈലില്‍ സംസാരിച്ചു കൊണ്ട് ബസോടിച്ച ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പെണ്‍കുട്ടി. ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തി. മൂന്ന് മാസത്തേയ്ക്ക് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി.
തിരുവനന്തപുരം ആറ്റിങ്ങലാണ് സംഭവം. ഈ ദൃശ്യങ്ങള്‍ ബസ്സിന്റെ മുന്‍സീറ്റിലിരുന്ന പെണ്‍കുട്ടി പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ചിറയിന്‍കീഴ് പോകുംവഴി മുടപുരത്ത് നിന്ന് യാത്രക്കാരെ കയറ്റിശേഷമായിരുന്നു ഡ്രൈവറുടെ ഈ ഫോണ്‍വിളി.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്തത്. ആറ്റിങ്ങല്‍ കോരാണി ചിറയിന്‍കീഴ് റൂട്ടില്‍ ഓടുന്ന തുഷാര എന്ന ബസ്സിന്റെ ഡൈവര്‍ കീഴാറ്റിങ്ങല്‍ സ്വദേശി സിജിന്റെ ലൈസന്‍സ് മൂന്നുമാസത്തേയ്ക്കാണ് സസ്പെന്‍ഡുചെയ്തത്.
Discussion about this post