കൊച്ചി: മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3251 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. ക്വാറന്റൈന് ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1555 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1436 പേരാണ്. 839 വാഹനങ്ങളും പിടിച്ചെടുത്തു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1088 ആയി. രോഗം ബാധിച്ച് 526 പേരാണ് ചികിത്സയിലുള്ളത്.
ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 124, 77, 93
തിരുവനന്തപുരം റൂറല്‍ – 134, 130, 60
കൊല്ലം സിറ്റി – 69, 57, 33
കൊല്ലം റൂറല്‍ – 73, 107, 53
പത്തനംതിട്ട – 16, 27, 14
ആലപ്പുഴ- 61, 81, 36
കോട്ടയം – 40, 41, 4
ഇടുക്കി – 140, 60, 40
എറണാകുളം സിറ്റി – 410, 388, 238
എറണാകുളം റൂറല്‍ – 82, 66, 21
തൃശൂര്‍ സിറ്റി – 67, 110, 38
തൃശൂര്‍ റൂറല്‍ – 35, 38, 9
പാലക്കാട് – 33, 35, 15
മലപ്പുറം – 28, 46, 12
കോഴിക്കോട് സിറ്റി – 81, 80, 69
കോഴിക്കോട് റൂറല്‍ – 65, 3, 32
വയനാട് – 24, 2, 13
കണ്ണൂര്‍ – 10, 9, 2
കാസര്‍ഗോഡ് – 63, 79, 57
Discussion about this post