നെടുങ്കണ്ടം: പ്രായപൂര്‍ത്തായകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബെസണ്‍വാലി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനെ(21) നെടുങ്കണ്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ്, കൈലാസനാട് സ്വദേശിയായ പതിനാറുകാരിയെ വീട്ടില്‍നിന്ന് കാണാതായത്. പെണ്‍കുട്ടിയുമായി ഇയാള്‍ ശാന്തമ്പാറ പുത്തടിയിലാണ് രാത്രി കഴിച്ചുകൂട്ടിയതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ പ്രതി തന്റെ അച്ഛനെ വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടു പോകാന്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രതിയുടെ അച്ഛന്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു.
വിവരത്തന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തി, രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പോലീസ് എത്തുന്നതറിഞ്ഞ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ അമ്മയുടെയും വനിതാ പോലീസിന്റെയും സാന്നിധ്യത്തില്‍ പരിശോധിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പ്രതി ഈശ്വരനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതി നെടുങ്കണ്ടം ടൗണ്‍പരിസരത്ത് ഉള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.