തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ ബെവ് ക്യൂ ആപ്പില്‍ ക്രമക്കേട് ആരോപിച്ച് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബാറുകളില്‍ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത ഫെയര്‍കോഡ് കമ്പനിക്ക് അന്‍പത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
സംഭവത്തില്‍ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോമോള്‍ ജോസഫ്. സ്പ്രിങ്ക്ളറിന് കരാറ് കൊടുത്തപ്പോ പറഞ്ഞു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പരിഗണിക്കണമായിരുന്നെന്ന്, ഫെയര്കോഡെന്ന സ്റ്റാര്‍ട്ടപ്പിന് ബെവ്ക്യൂ കരാറ് കൊടുത്തപ്പോ ചെന്നിത്തല പറയുന്നു, പരിചയസമ്പന്നരെ പരിഗണിക്കണമായിരുന്നെന്ന്, ചെന്നിത്തലയ്ക്ക് ശരിക്കും വട്ടാണൊയെന്ന് ജോമോള്‍ ജോസഫ് ചോദിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് ജോമോള്‍ ജോസഫ് ചെന്നിത്തലയെ പരിഹസിച്ചത്. ആരും ചെന്നിത്തലയെ കളിയാക്കരുത്, കാരണം മനസ്സ് തകരാറിലാകുന്നത് ഒരു അവസ്ഥയാണെന്നും നമുക്ക് ചേര്‍ത്തുനിര്‍ത്താം ആ മനുഷ്യനെയെന്നും ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചെന്നിത്തലക്ക് ശരിക്കും വട്ടാണോ?
സ്പ്രിങ്ക്ളറിന് കരാറ് കൊടുത്തപ്പോ പറഞ്ഞു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പരിഗണിക്കണമായിരുന്നെന്ന്..
ഫെയര്കോഡെന്ന സ്റ്റാര്‍ട്ടപ്പിന് #BevQ കരാറ് കൊടുത്തപ്പോ ചെന്നിത്തല പറയുന്നു, പരിചയസമ്പന്നരെ പരിഗണിക്കണമായിരുന്നെന്ന്..
അല്ല ചെന്നിത്തലേ, ‘താനാരാണെന്ന് തനിക്കറിയില്ലേ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്’ എന്ന ലൈനാണോ താങ്കളിപ്പോ പിടിച്ചേക്കുന്നത്? എന്നാ പെട്ടന്ന് തന്നെ താങ്കളൊരു മാനസീക രോഗ വിദഗ്ദ്ധനെ കാണണം..
ആരും ചെന്നിത്തലയെ കളിയാക്കരുത്, കാരണം മനസ്സ് തകരാറിലാകുന്നത് ഒരു അവസ്ഥയാണ്. നമുക്ക് ചേര്‍ത്തുനിര്‍ത്താം ആ മനുഷ്യനെ..
Discussion about this post