തിരുവനന്തപുരം: സംസ്ഥാനത്തെ ജന്‍ ഔഷധി സ്റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച 440 സ്റ്റോറുകളില്‍ 60 എണ്ണത്തിന്റെ പ്രവര്‍ത്തനം ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ജന്‍ ഔഷധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഇവയില്‍ ഉള്‍പ്പെട്ട 60 സ്റ്റോറുകളാണ് പ്രതിസന്ധിയിലായത്. സംസ്ഥാനത്തെ ജന്‍ ഔഷധി സ്റ്റോറുകളില്‍ 30 എണ്ണം ഇതിനോടകം അടച്ചുപൂട്ടി. 30 എണ്ണം മരുന്ന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇതിന് പുറമേ 85 സ്റ്റോറുകള്‍ ആറ് മാസമായി മരുന്നുകള്‍ എടുക്കുന്നില്ല. രാജ്യവ്യാപകമായി 4,360 സ്റ്റോറുകളാണ് ഈ പദ്ധതിക്ക് കീഴില്‍ തുടങ്ങിയത്. ബ്യൂറോ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് പബ്ലിക്ക് സെക്ടര്‍ അണ്ടര്‍ടേക്കിങ്‌സ് ഓഫ് ഇന്ത്യയുടെ കീഴിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. മരുന്നില്ലാത്തതിനാല്‍ വില്‍പ്പന കുറഞ്ഞതോടെ ലൈസന്‍സികള്‍ക്കുളള കമ്മീഷന്‍ ലഭിക്കാതായതും, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇന്‍സെന്റീവുകള്‍ ലഭിക്കാത്തതും കാരണം ഇത്തരം സ്റ്റോറുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.