തിരുവനന്തപുരം: ഗവണ്‍മെന്റിന്റെ കരുതല്‍ എല്ലാം നഷ്ടപ്പെട്ടവരോടൊപ്പം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നുവെന്നും ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്‌റഫ് താമരശ്ശേരി ഇക്കാര്യം പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കൊറോണ മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
കൊറോണ രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് പിണറായി വിജയനെന്നും ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയിട്ടുണ്ടായിരുന്നുവെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയോട് ഒരുപാട് നന്ദി,ഒരായിരം നന്ദിയുണ്ട്.ഇന്ന് അങ്ങയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഗവണ്‍മെന്റിന്റെ കരുതല്‍ എല്ലാം നഷ്ടപ്പെട്ടവരോടപ്പം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. അതുപോലെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്റെ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നു.ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണ്.കോവിഡ് രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍.ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയിട്ടുണ്ടായിരുന്നു.ഒരു അപേക്ഷ കൂടിയുണ്ട് സാര്‍,കോവിഡ് മൂലം വിദേശത്ത് വെച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വെച്ച് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തണം.കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്ത് നല്‍കേണ്ട,പ്രവാസികളുടെ കയ്യില്‍ നിന്നും പല രീതിയിലും വാങ്ങി കൂട്ടിയ പൈസ അതാത് എംബസ്സികളിലുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമതിയാകും. കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമര്‍ദ്ധം ചെലുത്തി പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാങ്ങി നല്‍കിയാല്‍ വലിയൊരുപകാരമായിരിക്കും. കോവിഡ് എന്ന മഹമാരിമൂലം മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാന്‍ കഴിയാതെ അവരുടെ വേര്‍പാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.
എന്ന് സ്‌നേഹത്തോടെ
അഷറഫ് താമരശ്ശേരി
സാമൂഹിക പ്രവര്‍ത്തകന്‍