തിരുവനന്തപുരം: ദേശീയ പാതയില്‍ തോട്ടക്കാട് പാലത്തിന് സമീപം കാര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. കല്ലെറിയുന്നതായി ഒരാള്‍ വഴിയോരത്ത് നിന്ന് ആംഗ്യം കാണിച്ചതാണ് അപ്രതീക്ഷിതമായ അപകടത്തിന് വഴിവെച്ചത്. പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനില്‍ കിഷോര്‍ ബാബു (53), പ്രിയ (50), കാര്‍ത്തിക കിഷോര്‍ (27), ദേവിക കിഷോര്‍ (24) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോര്‍ ബാബുവിന്റെ ഹരിപ്പാടുള്ള കുടുംബ വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു സംഘം. തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു.
ഇത് കണ്ട് ഇയാള്‍ കല്ലെറിയുകയാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വാഹനം വലത്തോട്ട് വെട്ടിക്കുന്നതിനിടെ സര്‍വ്വേ കുറ്റിയില്‍ ഇടിച്ച് വാഹനം ഒന്നിലധികം തവണ മറിയുകയായിരുന്നു. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ചാത്തന്‍പാറയിലെ കെറ്റിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post