തിരുവനനന്തപുരം: കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു. മാര്‍ച്ച് 27, 2020 മുതല്‍ ഇന്ന് വരെയുള്ള രണ്ടു മാസക്കാലയളവില്‍ ഈ അക്കൗണ്ടില്‍ ലഭിച്ച തുക 384.69 കോടി രൂപയാണ്. ഇതേ കാലയളവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്നും 506.32 കോടി രൂപ ചിലവഴിച്ചു.
ഭക്ഷ്യധാന്യ കിറ്റുകള്‍ക്കായി സിവില്‍ സപ്ളൈസ് വകുപ്പിന് 350 കോടി രൂപയും, പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി നോര്‍ക്കയ്ക്ക് 8.5 കോടി രൂപയും, ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയും ആണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളത്.
Discussion about this post