തിരുവനന്തപുരം; സംസ്ഥാനത്തെ 13 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 10, പാലക്കാട് 8, ആലുപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3 വയനാട് 3, കോഴിക്കോട് 2 എറണാകുളം 2 കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നും 5 പേരും തെലങ്കാനയില്‍ നിന്ന് ഒരാളും ഡല്‍ഹിയില്‍ നിന്ന് 3 ആളും എത്തി. ആന്ധ്ര,കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഒരൊരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1004 ആയി. ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം ആറ് പേര്‍ക്കും കാസര്‍കോട് 2 പേര്‍ക്കും, ആലപ്പുഴ വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് നെഗറ്റീവായത്. നിലവില്‍ 445 പേരാണ് ചികിത്സയിലുള്ളത്. 107832 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 106940 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈനിലോ ആണ്. 892 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്.ഇന്ന് മാത്രം 229 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post