കൊച്ചി: മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികളുടെ കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മടക്കയാത്രയ്ക്ക് പണമില്ലാതെ നിരവധി മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
മടക്കയാത്രയ്ക്ക് പണമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന് ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നുണ്ട്.
Discussion about this post