കൊല്ലം: നട്ടുച്ചയ്ക്ക് നീണ്ടകര പാലത്തില്‍ വളര്‍ത്തു നായയെ ബന്ധിച്ച നിലയില്‍. നീണ്ടകര പാലത്തില്‍ രാവിലെ 11 മണിയോടെയാണ് മനുഷ്യത്വ രഹിതമായ സംഭവം. ഉടമ ഉപേക്ഷിച്ചതാണോ അലഞ്ഞു തിരിഞ്ഞു നടന്ന നായയോട് മറ്റാരെങ്കിലും ചെയ്ത പാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തമായിട്ടില്ല. തൊഴിലിടത്തിലേക്ക് പോയ ജോഷ്വ ശക്തികുളങ്ങര പകര്‍ത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്ത്തകന് എടത്വ സ്വദേശി ഡോ. ജോണ്സണ് വി. ഇടിക്കുള ചവറ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. കൂടാതെ മേനക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് കൊല്ലം ജില്ലാ പ്രതിനിധി തങ്കച്ചി ഹരീന്ദ്രനെയും സുഹൃത്ത് സല്മാന് ഫാര്‍സിയെയും ഫോണില്‍ ബന്ധപെട്ടു. ഉച്ചയേടെ നായയെ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു.
മുന്തിയ ഇനത്തില്‍ പെട്ട നായ്ക്കള്‍ക്ക് കൂടുതല്‍ ആഹാരം വേണ്ടി വരുന്നതിനാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികബാധ്യത മൂലം ധാരാളം നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
Discussion about this post