കൊച്ചി: ഹനാന് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ടിക് ടോക് വീഡിയോ ചെയ്തതിന്റെ പേരില്‍ സമൂഹ മാധ്യമത്തിലൂടെ ഹനാന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ അന്വേഷണത്തിനായി വനിതാ കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.
മത്സ്യം വിറ്റ് ജീവിതത്തിനും പഠനത്തിനും സ്വയം പണം കണ്ടെത്തി വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. ഹനാന് നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.