തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിന് ഇടയിലും പതിവായി ക്വാറന്റൈന് ലംഘനം. ഇന്ന് ക്വാറന്റൈന് ലംഘിച്ചതിന് 44 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. മാസ്ക് ധരിക്കാത്തതിന് ഇന്ന് 3154 പേര്‍ക്കെതിരെയും കേസ് എടുത്തു.
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന്് 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 857 പേരെ അറസ്റ്റ് ചെയ്തു.292 വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 25, 13, 11
തിരുവനന്തപുരം റൂറല്‍ – 114, 110, 56
കൊല്ലം സിറ്റി – 39, 70, 17
കൊല്ലം റൂറല്‍ – 74, 93, 41
പത്തനംതിട്ട – 23, 39, 13
ആലപ്പുഴ- 42, 60, 9
കോട്ടയം – 31, 59, 1
ഇടുക്കി – 74, 44, 6
എറണാകുളം സിറ്റി – 56, 73, 21
എറണാകുളം റൂറല്‍ – 47, 43, 20
തൃശൂര്‍ സിറ്റി – 42, 55, 23
തൃശൂര്‍ റൂറല്‍ – 24, 31, 13
പാലക്കാട് – 21, 45, 7
മലപ്പുറം – 22, 53, 9
കോഴിക്കോട് സിറ്റി – 32, 32, 21
കോഴിക്കോട് റൂറല്‍ – 19, 23, 10
വയനാട് – 20, 2, 5
കണ്ണൂര്‍ – 6, 9, 9
കാസര്‍ഗോഡ് – 7, 3, 0
Discussion about this post