തിരുവനന്തപുരം: യുവകവി കലേഷിന്റെ കവിത മോഷ്ടിച്ചുവെന്ന വിവാദം ആളിക്കത്തുമ്പോള്‍, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. എന്തിന് കോപ്പിയടിച്ചുവെന്ന് സിമ്പിളായിട്ട് അങ്ങ് പറഞ്ഞാലെന്താ എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ദീപയ്ക്ക് നേരെ ഉയരുന്ന ചോദ്യം.
വിവാദത്തില്‍ എങ്ങും തൊടാതെയുള്ള വിശദീകരണമാണ് ദീപ നിശാന്ത് ഫേസ്ബുക്കലൂടെ നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിന് താഴെ രൂക്ഷ വിമര്‍ശനമാണ് അധ്യാപികയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
കവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിഷാന്തിനെതിരെയുളള ആരോപണം. 2011ലാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ ഇപ്പോള്‍ അധ്യാപികയായ ദീപയുടെ ചിത്രം സഹിതം എകെപിസിറ്റിഎ മാഗസിനില്‍ അച്ചടിച്ചു വന്നു എന്നതാണ് വിവാദങ്ങള്‍ക്ക് കാരണം.
Discussion about this post