കൊച്ചി: ബെവ് ക്യൂ ആപ്പിലൂടെ മദ്യവിതരണത്തിനുള്ള സംവിധാനങ്ങൾ ഒരുങ്ങവെ പുതിയ നിബന്ധനകളുമായി ബാർ ഉടമകൾ രംഗത്തെത്തി. സംസ്ഥാനത്ത് ബാറുകൾ വഴിയുളള മദ്യവിൽപ്പന നഷ്ടക്കച്ചവടമാണെന്ന് ബാർ ഉടമകൾ. ബാറുകൾ വഴിയുള്ള മദ്യവിൽപ്പന നഷ്ടക്കച്ചവടമാണ്. 30 കോടി രൂപയുടെ ബിയർ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണിൽ അവസാനിക്കും. അതിനാലാണ് ബാർ വഴിയുളള കച്ചവടത്തിന് സമ്മതിച്ചതെന്ന് ബാർ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ഡേവിസ് പാത്താടൻ പ്രതികരിച്ചു.
ബാറിൽ നിന്നും മദ്യവിൽപ്പന തുടരണമെങ്കിൽ നികുതിയിളവ് വേണം. ടേൺ ഓവർ ടാക്സ് ഒഴിവാക്കണം. ലൈസൻസ് ഫീസും കുറയ്ക്കണം. അല്ലെങ്കിൽ ആദ്യഘട്ട വിൽപ്പനക്കുശേഷം ബാറുമടമകൾക്ക് പിൻമാറേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനിടെ ഓൺ ലൈൻ വഴി മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. മദ്യശാലകൾ തുറക്കുന്നതിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതിയായത്.
Discussion about this post