കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ്രംഗ്ള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഒരു സിനിമയുടെ സെറ്റ് തകര്‍ത്താല്‍ ആര്‍ഷഭാരത സംസ്‌കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയും പറയില്ലെന്ന് ജോയ് മാത്യു പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഓരോ പഞ്ചായത്തിലും കോര്‍പ്പറേഷനിലും വിനോദനികുതിയിനത്തില്‍ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് വര്‍ഗ്ഗീയ വൈറസുകള്‍ പോലും വയര്‍ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ നമ്മള്‍ കേരളീയര്‍ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ബാധിതര്‍ക്ക് ഗവണ്‍മെന്റ് അടിയന്തിര ചികിത്സനല്‍കേണ്ടതാണെന്നും ഇപ്പോഴാണെങ്കില്‍ കൊറോണ ബാധിക്കുന്നവര്‍ക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവര്‍ക്ക് നല്‍കാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാല്‍ എന്റെ കയ്യോ തലയോ വെട്ടുമോ എന്നും ജോയ് മാത്യു ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു സിനിമയുടെ സെറ്റ് തകര്‍ത്താല്‍ ആര്‍ഷഭാരത സംസ്‌കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയുംപറയില്ല. വെള്ളപ്പൊക്കങ്ങളും കൊറോണയും കൊണ്ട്‌പൊറുതിമുട്ടുന്ന ഒരു കാലത്താണ് വര്‍ഗ്ഗീയ വിഷം വമിക്കുന്ന വൈറസുകള്‍ പുഴയില്‍ നിന്നും കരയ്ക്ക് കയറുകയത്രേ! ഇജ്ജാതി വൈറസുകള്‍ എല്ലാ ജാതിയിലും ഉണ്ട്.
ബുദ്ധികുറവായതിനാല്‍ ഇത്തരം വൈറസ്സുകള്‍ക്ക് അറിയില്ല,സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങള്‍ വിശപ്പടക്കുന്നുണ്ട് എന്ന് !
ഓരോ പഞ്ചായത്തിലും കോര്‍പ്പറേഷനിലും വിനോദനികുതിയിനത്തില്‍ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വര്‍ഗ്ഗീയ വൈറസുകള്‍ പോലും വയര്‍ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് .
ഇപ്പോള്‍ നമ്മള്‍ കേരളീയര്‍ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ബാധിതര്‍ക്ക് ഗവര്‍മെന്റ് അടിയന്തിര ചികിത്സനല്‍കേണ്ടതാണ് .
ഇപ്പോഴാണെങ്കില്‍ കൊറോണ ബാധിക്കുന്നവര്‍ക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവര്‍ക്ക് നല്‍കാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാല്‍ എന്റെ കയ്യോ തലയോ വെട്ടുമോ ?
Discussion about this post