തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഈയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ദിവസം ആറേഴു വിമാനങ്ങള്‍ വീതം ഗള്‍ഫിലെ ആറ്് രാജ്യങ്ങളില്‍ നിന്നായി കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ എത്തുമെന്നാണ് വിദേശകാര്യസഹമന്ത്രി വി മുരളീധരന് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
അതേസമയം ഇന്ന് യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഏഴ് വിമാനങ്ങളും ബഹ്റൈനില്‍ നിന്ന് ഒരു വിമാനവും കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, നൈജീരിയ, ഇസ്രയേല്‍, ഓസ്ട്രേലിയ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, റഷ്യ, അമേരിക്ക, യുൈക്രന്, താജികിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഈയാഴ്ച സംസ്ഥാനത്ത് എത്തുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ഇന്ത്യാ എക്സ്പ്രസ് അടുത്തമാസം മൂന്നുവരെ നടത്തുന്ന സര്‍വീസിന്റെ ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി 84 വിമാനങ്ങളാണുള്ളത്. അതേസമയം ഇന്‍ഡിഗോ ഉള്‍പ്പടെയുള്ള സ്വകാര്യ വിമാനക്കമ്പനികളും ഈയാഴ്ച മുതല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post