തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഒരുമണിക്കൂറിനുള്ളില്‍ 30 സെന്റിമീറ്റര്‍ തുറക്കും.
രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
നീരൊഴുക്ക് വര്‍ധിച്ചാല്‍ ഡാം തുറക്കേണ്ടിവരുമെന്നു അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടര്‍ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരമന ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഡാം തുറക്കുമെന്ന് നേരത്തെ ജില്ലാഭരണകൂടം അറിയിച്ചിരുന്നു.
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വലിയ വിവാദമായിരുന്നു. അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകളായിരുന്നു അന്ന് തുറന്നത്.
Discussion about this post