കോട്ടയം: അറുപതു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞു, 22
പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേക്കെത്തി. വനംവകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഓഫീസിലാണ് ഈ അപൂര്‍വ കാഴ്ച. ഇന്നലെ രാത്രി മുതലാണ് മുട്ടകള്‍ വിരിയാന്‍ തുടങ്ങിയത്.
ചങ്ങനാശേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഒരു മാസം മുന്‍പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടകള്‍ കിട്ടിയത്. പെരുമ്പാമ്പിനെ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് ജീവനക്കാരെത്തി തിരിച്ചില്‍ നടത്തിയപ്പോഴാണ് പാമ്പിനെ പിടികൂടിയത്, പിന്നീടാണ് മുട്ടകള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന്്
വനംവകുപ്പ് വാച്ചര്‍ അബീഷ് പറഞ്ഞു. തുടര്‍ന്ന്് അമ്മ പെരുമ്പാമ്പിനെ എരുമേലിയിലെ കാട്ടില്‍ വിട്ടയച്ചു.
ഒരാഴ്ചയ്ക്കു ശേഷം പാമ്പിന്‍ കുഞ്ഞുങ്ങളെ പമ്പയില്‍ കൊണ്ടുപോയി ആവാസവ്യവസ്ഥ നോക്കി കാട്ടില്‍ വിട്ടയക്കും. ഒന്നര മാസം വരെ ഇവര്‍ക്ക് ഭക്ഷണം കൂടാതെ കഴിയാം. തുടര്‍ന്ന് ഇരപിടിക്കാന്‍ തുടങ്ങും. ഇര പിടിച്ചാലും പതുക്കെയാണ് ദഹനം. ഏതായാലും കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരാണ്.