തിരുവനന്തപുരം: നടന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡികെ മുരളിയും ക്വാറന്റൈനില്‍. മുന്‍കരുതല്‍ നടപടിയെന്നോണമാണ് ഇരുവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സിഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. വെഞ്ഞാറമൂട് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിദേശത്തു പോയതിന്റെയോ അന്യ സംസ്ഥാനങ്ങളില്‍ പോയതിന്റെയോ വിവരങ്ങളൊന്നും തന്നെയില്ല. മദ്യപിച്ച് കാറോടിച്ച് പോലീസുകാരെ ഇടിച്ചതിന് മെയ് 22നാണ് വെസ്റ്റ് പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ഇന്നലെ നിര്‍ദേശിച്ചിരുന്നു. മെയ് 23ന് നടന്റെ പുരയിടത്തില്‍ നടന്ന കൃഷി പരിപാടിയില്‍ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി സുരാജും സഹോദരനും വാമനപുരം എംഎല്‍എ ഡികെ മുരളിയും നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
Discussion about this post