കൊല്ലം: ‘മകളെ കൊന്നവനെ വീട്ടിലേയ്ക്ക് കയറ്റരുത്’ തെളിവെടുപ്പിനിടെ ഉത്രയുടെ അമ്മ രോഷത്തോടെ പറഞ്ഞത് കൂടി നിന്നവരുടെയും കണ്ണുകളെ നിറയിച്ച നിമിഷമായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രതി സൂരജുമായി ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.
സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര് വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഇതിനിടെ ഉത്രയുടെ അമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം കണ്ടുനിന്നവരെ കണ്ണീരണിയിക്കുകയായിരുന്നു. മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്നായിരുന്നു ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പറഞ്ഞത്. കിടപ്പുമുറിയിലേക്ക് സൂരജിനെ കൊണ്ടുവന്നപ്പോള്‍ പ്രതിയും പൊട്ടിക്കരഞ്ഞു. അച്ഛാ, ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നായിരുന്നു സൂരജ് ഉത്രയുടെ അച്ഛന് വിജയസേനനോട് പറഞ്ഞത്.
അഞ്ചല്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ആദ്യതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചെങ്കിലും അത്ഭുതകരമായി ഉത്ര അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അണലി കടിച്ച് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ കഴിയുന്നതിനിടെയാണ് സൂരജ് രണ്ടാമതും പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്.
Discussion about this post