തിരുവനന്തപുരം: ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാമാരിയായ കൊവിഡ് കേരളത്തെയും പിടികൂടിയ നാള് മുതല്‍ ഓരോ അറിയിപ്പും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിക്കാറുള്ളത്. കേരളം ഒന്നടങ്കം മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്ത് ടിവിക്കും മുന്പില് ഇരിക്കുന്നതുമാണ്.
ദിവസും അഞ്ച് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. കൊവിഡ് അവലോകന യോഗത്തിനു ശേഷമാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ 11 മണിക്കാണ് വാര്‍ത്താ സമ്മേളനം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്ന്നവര്വരെയാണ് മുഖ്യമന്ത്രി കേള്‍ക്കാള്‍ ടിവിക്ക് മുന്പില് ഇരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്;
ഇന്നത്തെ വാര്‍ത്താ സമ്മേളനം രാവിലെ 11 മണിക്കാണ്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കും.