കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നിര്‍മ്മിച്ച പടുകൂറ്റന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ നടന് അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ആരോപിച്ചാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പള്ളി പൊളിച്ചടുക്കിയത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കാലടിയില്‍ 80 ലക്ഷം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതാണ് പടുകൂറ്റന്‍ പള്ളിയുടെ സെറ്റ്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. വലിയ തുക മുടക്കി ഒരുക്കിയ സെറ്റ് വര്‍ക്കില്‍ ഇനി എന്ന് ഷൂട്ട് ചെയ്യാന്‍ സാധിക്കും എന്ന ആശങ്കയിലായിരുന്നു പ്രവര്‍ത്തകര്‍. ഇതിനിടയിലാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ പള്ളിയുടെ സെറ്റ് പണിതു എന്നാരോപിച്ച് സെറ്റ് മുഴുവനായും അടിച്ച് തകര്‍ത്തത്.
‘മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോണ്‍ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും. എങ്ങനെ തോനുന്നു’ അജു വര്‍ഗീസ് ചോദിക്കുന്നു.
Discussion about this post