തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്ത്. .കേരളത്തിന് പുറത്തുള്ള മലയാളികളാണ് പിണറായി വിജയന് ഇപ്പോള്‍ നികൃഷ്ട ജീവികള്‍ എന്ന് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയത്. മലയാളം സംസാരിക്കുന്നവര്‍ ഏതു നാട്ടിലായാലും സ്വന്തം ജനതയെന്ന് കരുതി ചേര്‍ത്തു പിടിച്ച മുഖ്യമന്ത്രിമാരെയേ ഇതുവരെ കേരളം കണ്ടിട്ടുള്ളൂവെന്നും എന്നാല്‍ ‘സഖാവ് പിണറായി’ അങ്ങനെയല്ലെന്നും ചാമക്കാല പറഞ്ഞു.
പുറമേ നിന്ന് ആരും കേരളത്തില്‍ കയറരുതെന്നാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുന്നത്. വല്ലവിധേനയും നാടണയുന്നവരെ പച്ചവെള്ളം പോലും കൊടുക്കാതെ നരകിപ്പിക്കുമെന്നും ഇത് കണ്ട് മനസു മടുത്ത് ഇനിയാരും ഇങ്ങോട്ട് വരരുതെന്നാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചാമക്കാല ആരോപിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലയാളിയെ വെറുക്കുന്ന പിണറായി……………….കേരളത്തിന് പുറത്തുള്ള മലയാളികളാണ് പിണറായി വിജയന് ഇപ്പോള്‍ നികൃഷ്ട ജീവികള്‍….മലയാളം സംസാരിക്കുന്നവര്‍ ഏതു നാട്ടിലായാലും സ്വന്തം ജനതയെന്ന് കരുതി ചേര്‍ത്തു പിടിച്ച മുഖ്യമന്ത്രിമാരെയേ ഇതുവരെ കേരളം കണ്ടിട്ടുള്ളു…..
എന്നാല്‍ ‘സഖാവ് പിണറായി’ അങ്ങനെയല്ല…പുറമേ നിന്ന് ആരും കേരളത്തില്‍ കയറരുതെന്നാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുന്നത്….വല്ലവിധേനയും നാടണയുന്നവരെ പച്ചവെള്ളം പോലും കൊടുക്കാതെ നരകിപ്പിക്കും..ഇത് കണ്ട് മനസു മടുത്ത് ഇനിയാരും ഇങ്ങോട്ട് വരരുത്, അതാണ് ലക്ഷ്യം….
മഹാരാഷ്ട്രയില്‍ നിന്ന് കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ വന്നവരോട് സര്‍ക്കാര്‍ ചെയ്തത് അതാണ്…കണ്ണൂരിലായിരുന്നു ആദ്യ നാടകം….റെയില്‍വെ നല്‍കിയ ഷെഡ്യൂളില്‍ ഇല്ലാതിരുന്ന കണ്ണൂരില്‍ സ്റ്റോപ് അനുവദിച്ചത് ആരാണ് ?
കേരളസര്‍ക്കാരാണെന്ന് റെയില്‍വെ പറയുന്നു….അപ്പോള്‍ പിന്നെ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ലെന്ന കണ്ണുര്‍ കലക്ടറുടെ വാദത്തിന് പിന്നിലെന്താണ് ?ആ നാടകം മാധ്യമങ്ങള്‍ പൊളിച്ചതിന്റെ കലിയാണ് ആലപ്പുഴക്കാരായ യാത്രക്കാരോട് തീര്‍ത്തത്….
ഒരു രാത്രി മുഴുവന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ, ശുചി മുറി അനുവദിക്കാത്ത ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും രോഗികളും കെഎസ്ആര്‍ടിസി ബസില്‍…..ആലപ്പുഴ കലക്ടര്‍ ഒന്നുമറിഞ്ഞില്ലത്രെ….ധനമന്ത്രിയും പിഡബ്ല്യുഡി മന്ത്രിയുമുള്ള, സിപിഎമ്മിന് എം.പിയുള്ള ജില്ലയിലാണ് മറുനാട്ടില്‍ നിന്നെത്തിയ മലയാളികള്‍ ഈ ദുരിതം അനുഭവിച്ചത്….
സാമൂഹ്യ അകലം പാലിച്ചല്ല യാത്രക്കാര്‍ വന്നതു പോലും….KSRTC ബസില്‍ കുത്തി നിറച്ച് കൊണ്ടുവന്ന ജാര്‍ഖണ്ഡുകാരനെയും ബംഗാളിയെയും നിങ്ങള്‍ കയറ്റി വിട്ടതു പോലെയല്ല MPCC കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്….ഇന്നിതാ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ ശ്രമിക് ട്രെയിന്‍ കേരളമിടപെട്ട് റദ്ദാക്കിയിരിക്കുന്നു…..!
ഡല്‍ഹിയില്‍, മുംബൈയില്‍, ബിഹാറില്‍, പഞ്ചാബില്‍, രാജസ്ഥാനില്‍, ചെന്നൈയില്‍, വാളറായില്‍, ചെങ്ങന്നൂരില്‍, വീണത് മലയാളിയുടെ കണ്ണീരാണ് മുഖ്യമന്ത്രീ….ആ കണ്ണീരിന് കാലം നിങ്ങളോട് കണക്കു ചോദിക്കും….
Discussion about this post