തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി കെകെ ശൈലജക്ക് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കത്തയച്ചു. 50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3041 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.
നേരത്തെ, ഒഡീഷ, ഡല്‍ഹി, കര്‍ണാടക സര്‍ക്കാരുകളും കോവിഡ് പ്രതിരോധത്തിനായി കേരളത്തിന്റെ സഹായം തേടിയിരുന്നു.
Discussion about this post