കൊച്ചി: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആളുകള്‍ എത്തി തുടങ്ങുന്ന ഈ സമയത്ത് ആയിരുന്നു ലോക്ക്ഡൗണ്‍ ശക്തമാക്കേണ്ടിയിരുന്നതെന്ന് സംവിധായകന് ബ്ലെസി. ലോക്ക്ഡൗണ്‍ ഇളവുചെയ്തശേഷമാണ് പുറത്തുള്ളവരെ തിരിച്ചെത്തിക്കുന്നത്. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനും പുറത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും കഴിയുമായിരുന്നുവെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.
ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്നു ബ്ലസ്സിയും ചിത്രത്തില്‍ നായക കഥാപാത്രം ചെയ്യുന്ന പൃഥിരാജും അടങ്ങുന്ന സംഘം. ഇവര്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലേത്തിയത്. രണ്ട് പേരും ക്വാറന്റൈനിലാണ്.
പൃഥിരാജ് ഹോട്ടലില്‍ ക്വാറന്റൈനിലാണ്. പൃഥ്വിരാജിന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം വീട്ടില്‍ പോകുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞാണ് പൃഥ്വിരാജ് ഹോട്ടലിലെ ക്വാറന്റീനിലേക്ക് മാറിയത്.
Discussion about this post