കൊച്ചി: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിന് ഇടയില്‍ തലവേദനയായി ക്വാറന്റൈന് ലംഘനവും. ഇന്ന് 47 കേസുകളാണ് ക്വാറന്റൈന് ലംഘിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന് കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും നിരന്തരം ആവര്‍ത്തിക്കുന്നതിന് ഇടയിലാണ് ക്വാറന്റൈന് ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത്.
മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4228 പേര്‍ക്കെതിരെയും കേസ് എടുത്തു. ലോക്ക് ഡൗണ്‍ യാത്ര നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 680 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 327 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍.(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 5, 5, 2
തിരുവനന്തപുരം റൂറല്‍ – 144, 142, 72
കൊല്ലം സിറ്റി – 27, 27, 9
കൊല്ലം റൂറല്‍ – 80, 96, 73
പത്തനംതിട്ട – 16, 15, 9
ആലപ്പുഴ- 27, 38, 8
കോട്ടയം – 18, 19, 3
ഇടുക്കി – 66, 26, 13
എറണാകുളം സിറ്റി – 20, 22, 10
എറണാകുളം റൂറല്‍ – 44, 41, 16
തൃശൂര്‍ സിറ്റി – 44, 74, 26
തൃശൂര്‍ റൂറല്‍ – 24, 45, 15
പാലക്കാട് – 27, 53, 10
മലപ്പുറം – 31, 39, 20
കോഴിക്കോട് സിറ്റി – 42, 42, 24
കോഴിക്കോട് റൂറല്‍ – 11, 2, 4
വയനാട് – 16, 0, 7
കണ്ണൂര്‍ – 32, 32, 4
കാസര്‍ഗോഡ് – 6, 8, 2
Discussion about this post