തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യമുള്ളതിനാൽ കൊവിഡ് രോഗികൾ ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മുന്നറിയിപ്പ്.
സംസ്ഥാനം ഈ സാഹചര്യം പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നിർദേശങ്ങൾ ലംഘിക്കരുത്. കൂടുതലാളുകളിലേക്ക് രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ കേന്ദ്രങ്ങളിലെ ക്വാറന്റൈൻ ഏഴുദിവസമാക്കിയത് സ്വാഗതാർഹമാണ്. സർക്കാരിനെ അറിയിക്കാതെ പുറത്തുനിന്ന് ആളുകളെ കൊണ്ടുവരരുത്. വരുന്നയാളുകൾ നിരീക്ഷണവലയത്തിൽ വരാതെ പോയാൽ സമൂഹവ്യാപനമുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു
Discussion about this post