തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം പിറന്നാള്‍ ആണ് ഇന്ന്. രാഷ്ട്രീയ-കല-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തികളാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നത്. ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളീ തുമ്മാരുകുടിയും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മുരളി തുമ്മാരുകുടി ആശംസ അറിയിച്ചത്.
‘ഉത്തരവാദിത്തങ്ങള്‍ അവ ഏറ്റെടുക്കാന്‍ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (ഞലുെീിശെയശഹശശേല െഴൃമ്ശമേലേ ീേ വേല ുലൃീെി ംവീ രമി വെീൗഹറലൃ വേലാ) എന്ന് പറഞ്ഞത് പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ് ആണ്.
പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഈ വരികളാണ്. ‘തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്’ എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒന്നിന് പുറകെ ഒന്നായി വരുന്പോഴും ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.
നമ്മുടെ സിവില്‍ സര്‍വ്വീസ് മുതല്‍ ആരോഗ്യ സംവിധാനം വരെ ഏറ്റവും ഒത്തൊരുമയോടെ, അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ, പ്രവര്‍ത്തിക്കുന്നത് നമ്മള് കാണുന്നില്ലേ? വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനില്‍ അദ്ദേഹം വരാന്‍ ആളുകള്‍ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോള്‍ പതിവല്ലേ? ഇതൊക്കെയാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ ശക്തി. സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തില്‍ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍!- മുരളി തുമ്മാരുകുടി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
യഥാര്‍ത്ഥ നേതൃത്വത്തിന്റെ ശക്തി.
‘ഉത്തരവാദിത്തങ്ങള്‍ അവ ഏറ്റെടുക്കാന്‍ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (Responsibilities gravitate to the person who can shoulder them) എന്ന് പറഞ്ഞത് പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ് ആണ്.
പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഈ വരികളാണ്. ‘തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്’ എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒന്നിന് പുറകെ ഒന്നായി വരുന്പോഴും ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.
നമ്മുടെ സിവില്‍ സര്‍വ്വീസ് മുതല്‍ ആരോഗ്യ സംവിധാനം വരെ ഏറ്റവും ഒത്തൊരുമയോടെ, അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ, പ്രവര്‍ത്തിക്കുന്നത് നമ്മള് കാണുന്നില്ലേ? വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനില്‍ അദ്ദേഹം വരാന്‍ ആളുകള്‍ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോള്‍ പതിവല്ലേ? ഇതൊക്കെയാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ ശക്തി.
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന നേതൃത്വമാണ് ഉണ്ടാകുന്നതെന്ന് തത്വങ്ങള്‍ ഉണ്ട്. അപ്പോള്‍ ഇത് നമ്മുടെ കൂടെ കഴിവാണെന്ന് വിശ്വസിക്കാം, കുഴപ്പമില്ല. വേണമെങ്കില്‍ ഈ ദുരന്തകാലത്ത് ഇങ്ങനെ ഒരു നേതൃത്വം ഉണ്ടാകാനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ നമുക്ക് സ്വയം വിലയിരുത്താം.
എന്നിട്ട് അതിന്റെ ഉത്തരം എന്താണെങ്കിലും ഈ കൊറോണക്കാലത്ത് നമ്മുടെ നേതൃത്വത്തിന്റെ നിലവാരത്തോട് ഒത്തുനില്‍ക്കാന്‍ ശ്രമിക്കാം.
സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തില്‍ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍!
മുരളി തുമ്മാരുകുടി
ചിത്രം ആര്‍ട്ടിസ്റ്റ് മദനന് വരച്ചതാണ്
Discussion about this post