പാലക്കാട്: ജില്ലയില്‍ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ മെയ് 31 വരെയാണ് നിരോധനാജ്ഞ. നാലില്‍ കൂടുതല്‍ പേര് കൂടി നിന്നാല്‍ പോലീസ് നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം പത്തൊമ്പത് പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ട് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. രണ്ട് പേര് വിദേശത്ത് നിന്നെത്തിയവരും 3 പേര് ആരോഗ്യ പ്രവര്‍ത്തകരും 2 പേര് സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. രോഗബാധിതരില്‍ 11 വയസ്സുകാരിയുള്‍പ്പെടെ 7 സ്ത്രീകളും 12 പുരുഷന്മാരുമാണുള്ളത്.
വാളയാറില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി പേര് നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേരെത്തിയത് റെഡ് സോണായ ചെന്നൈയില്‍ നിന്നാണ്. കാഞ്ചിപുരത്ത് നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും മുംബൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശ മലയാളികള്‍ മെയ് 7ന് അബുദാബിയില്‍ നിന്നും മെയ് 13ന് കുവൈറ്റില്‍ നിന്നുമാണെത്തിയത്. മെയ് 20ന് രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രണ്ട് പേര്.
Discussion about this post