തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 257 ആയി. കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. മെയ് 8ന് പതിനാറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ ഉണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 55 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാടും മലപ്പുറത്തും 44 പേര്‍ വീതവും ചികിത്സയിലുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ആളുകള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഇടുക്കിയിലാണ്. ഇവിടെ 2 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ന് മാത്രം 62 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
അതെസമയം ഇന്ന് മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 515 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.
Discussion about this post