സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. കഴിഞ്ഞ 26 ന് പുറപ്പെടുവിച്ച നിരോധനാജ്ഞ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയത്.
ഡിസംബര്‍ നാല് വരെ നീട്ടാനാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞ തുടരും.
മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തര്‍ സംഘമായി ദര്‍ശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post