അബുദാബി: ഓരോ ദിനവും കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേളിയായ ജമീഷ് അബ്ദുല്‍ ഹമീദാണ് വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. 25 വയസായിരുന്നു. ഗള്‍ഫില്‍ കൊവിഡ് എടുക്കുന്ന ജീവനുകളില്‍ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്.
ഇതോടെ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി ഉയരുകയും ചെയ്തു. കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജമീഷിനെ ഷാര്‍ജ കുവൈറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുകയാണ്. 31 പേര് കൂടി മരിച്ചതോടെ ഗള്‍ഫില്‍ കൊറോണ മരണ സംഖ്യ 808 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേതാണെന്നാണ് ലഭിക്കുന്ന വിവരം .
ഏഴായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടുവെന്നാണ് വിവരം പെരുന്നാള്‍ മുന്‍നിര്‍ത്തി ആളുകള്‍ പുറത്തിറങ്ങുന്നത് ശക്തമായി തടയാനാണ് ഗള്‍ഫ് തീരുമാനം.
Discussion about this post