കോഴിക്കോട്: സംസ്ഥാനത്ത് ബിവറേജസുകളിൽ നിന്നും മദ്യം വാങ്ങിക്കാനായി വെർച്വൽ ക്യൂ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ആപ്ലിക്കേഷൻ നിർമ്മാണം പുരോഗമിക്കുന്നെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ബെവ്‌കോ ക്യൂ ആപ്ലിക്കേഷനുള്ള സിസ്റ്റം പൂർത്തീകരിച്ചു വരികയാണെും ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പിലാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ കാലമാണ് ഇത്. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് തിരക്കൊഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ നടപ്പാക്കണം. ആ വ്യവസ്ഥ പൂർത്തീകരിച്ചതിന് ശേഷം ഔട്ട്‌ലെറ്റുകൾ തുറക്കാം എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. വ്യവസ്ഥ പൂർത്തീകരിച്ച് വരികയാണ്. അതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗൂഗിളിന്റെ അനുമതി കൂടി ലഭിച്ച ശേഷമേ അത് നടപ്പാക്കാൻ സാധിക്കൂവെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post