വൈക്കം: ശക്തമായ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. അടുത്തമാസം അഞ്ചിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവുമാണ് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. 40 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. ക്ഷേത്രകലാപീഠം, തിടപ്പള്ളി, വലിയ അടുക്കള, ദേവസ്വം ഓഫീസ്, ആന പന്തലുകള്‍ എന്നിവയുടെ അറ്റകുറ്റപണികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ശ്രീകോവിലിനോട് ചേര്‍ന്നുള്ള ഭാഗത്തിന്റെ കേടുപാടുകളാണ് അടിയന്തരമായി തീര്‍ക്കുക. തന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കു ശേഷമാണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്.
Discussion about this post