ഇടുക്കി; വീട്ടമ്മയുമായുള്ള അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ വൈദികനെതിരെ കടുത്ത നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരിയും സിറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലുമായ ഫാദര്‍ ജെയിംസ് മംഗലശ്ശേരിയ്‌ക്കെതിരെയാണ് രൂപത നടപടി സ്വീകരിച്ചത്.
ഇടവക വികാരിക്ക് പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമായി ബന്ധമുള്ളതായി ഇടവകയിലെ ചിലര്‍ക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ചില സമയങ്ങളില്‍ വീട്ടമ്മ പള്ളിയില്‍ രഹസ്യമായി എത്താറുണ്ടെന്നും ഇടവാകാംഗങ്ങള്‍ ആരോപിച്ചിരുന്നു.
അതിനിടെയാണ് മൊബൈല്‍ കേടുവന്നതോടെ വികാരി ഫോണ്‍ നന്നാക്കാനായി മൊബൈല്‍ കടയില്‍ നല്‍കിയത്. അവിടെ നിന്നാണ് മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ പുറത്തായത്. ഇതോടെ വികാരിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍ രംഗത്തെത്തി.
വികാരിക്കെതിരെ ഇടവകാംഗങ്ങള്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വികാരിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ വീട്ടമ്മയോ വികാരിയോ പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം സംഭവം വിവാദമായതോടെ മാര്‍ച്ച് 24 ന് തന്നെ ജയിംസ് മംഗലശേരിക്കെതിരെ നടപടിയെടുത്തുവെന്ന് രൂപത അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് രൂപത ഇക്കാര്യം അറിയിച്ചത്. സഭാ വിരുദ്ധമായ നടപടികള്‍ വൈദികന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പ്രാഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും രൂപത വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post