തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. നടി മല്ലിക സുകുമാരന്റെ കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി.
ശക്തമായ മഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്. അഗ്നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്നാണ് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റിയത്.
കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലിക സുകുമാരന്‍ ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാറി. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു.ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു.
ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നതെന്നും വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.
Discussion about this post