നെടുങ്കണ്ടം: ദിനവും ഒന്നില്‍ കൂടുതല്‍ ജീവനുകളാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്‍പില്‍ലെ റോഡില്‍ പൊലിയുന്നത്. അപകടമേറിയ സ്ഥലത്ത് അപകസൂചന നല്‍കാത്തതാണ് ഏറെയും പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍.
നന്മ ക്ലബിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ കവാടത്തിനു മുന്നിലെ റോഡില്‍ കുട്ടികള്‍ സീബ്രാലൈന്‍ വരച്ചത്. സ്‌കൂള്‍ പരിസരത്ത് റോഡപകടങ്ങള്‍ തടയുന്നതിന് മതിയായ സൂചനാ ബോര്‍ഡുകളോ, മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് കുട്ടികള്‍ പറയുന്നു. ഉടുമ്പന്‍ചോല-രാജാക്കാട് റോഡിലാണ് സീബ്രാലൈന്‍ വരച്ചത്.
സ്‌കൂള്‍ കുട്ടികള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ പ്രവര്‍ത്തി. കുട്ടികളുടെ നല്ല മനസിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ എത്തികൊണ്ടിരിക്കുകയാണ്. ശാന്തന്‍പാറ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ അനുമതിയോടെയാണ് സീബ്രാലൈന്‍ വരച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Discussion about this post