തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്നു. ആറ് കരകവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്ന് 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.
അതിനിടെ ഇന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. അഞ്ച് ഷട്ടറുകളാണ് തുറന്നത്. രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തേക്കുംമൂട് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി.
നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി. കനത്തമഴയെത്തുര്‍ന്ന് ചിറ്റാര്‍ കരകവിഞ്ഞു. ആനാട് പഞ്ചായത്തില് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാര്യോട് കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകിയിരുന്നു. ആനാട് പഞ്ചായത്തില് വെള്ളപ്പൊക്കം രൂക്ഷമായി. ചിറ്റാറ് കരകവിഞ്ഞൊഴുകുകയാണ്. തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെളളംകയറി.