തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍. കണ്ണൂരും മലപ്പുറത്തും 36 പേര് വീതമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര് ചികിത്സയിലുള്ള ജില്ലകളുടെ കണക്ക്.
അതെസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 12 , കാസര്‍കോട് 7, കോഴിക്കോട് പാലക്കാട് അഞ്ച് വീതം, മലപ്പുറം തൃശ്ശൂര്‍ നാല് വീതം, കോട്ടയം രണ്ട് കൊല്ലം പത്തനംതിട്ട വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര് മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് വന്ന 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മൂലമാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാള്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന രണ്ട് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 216 പേര് ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 84258 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാണ് 609 ആശുപത്രയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത് പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post