കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചാണ് ഹോട്ടലില്‍ ഇപ്രകാരം സൗകര്യം ഒരുക്കിയത്. കോര്പ്പറേഷന് സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസിലാണ് സംഭവം.
ഉച്ചയോടെയാണ് നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം വിളമ്പിയത്. കോര്പ്പറേഷന് കാന്റീന് കൂടിയായ ഇവിടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. കോര്പ്പറേഷന് ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു.
തുടര്‍ന്ന് സ്ഥാപനം അടപിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കളക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കേയാണ് ഈ ലോക്ക് ഡൗണ്‍ ലംഘനം.
Discussion about this post