കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം; വെന്റിലേറ്ററില്‍

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരം. വയനാട് ജില്ലയില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

മെയ് 20ന് അബുദാബിയില്‍ നിന്നാണ് ഇവരും ഭര്‍ത്താവും എത്തിയത്. അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായിട്ടാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ അവിടെ വച്ചാണ് അവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Exit mobile version